Thursday, November 11, 2010

ജന്മഭൂമിയുടെ ജന്മദിന ചിന്തകള്‍ ....... സന്തോഷ്‌ അറയ്‌ക്കല്‍

ജന്മഭൂമിയുടെ ജന്മദിന ചിന്തകള്‍ ....... സന്തോഷ്‌ അറയ്‌ക്കല്‍


എഴുത്തിലും വായനയിലും ശ്രദ്ധയൂന്നി പ്രസിദ്ധിപരാങ്‌മുഖനായി ആരോടും പരിഭവമില്ലാതെ വിശ്രമ ജീവിതം നയിക്കുന്ന ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ പി .നാരായണ്‍ജിയെക്കുറിച്ച്‌ ജന്മഭൂമി ദിനപത്രത്തിന്റെ 33-ാം ജന്മദിനത്തോട്‌ അനുബന്ധിച്ച്‌ ജന്മഭൂമിയുടെ ഒരു മുന്‍ ലേഖകന്റെ കുറിപ്പുകള്‍ .


നവംബര്‍ 14, ജന്മഭൂമിയുടെ മറ്റൊരു ജന്മദിനം കൂടി വന്നണയുന്നു. ജന്മഭൂമിയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന പേരുകളില്‍ ഒന്ന്‌ നാരായണ്‍ജിയുടേതാണ്‌. നാരായണ്‍ജിയുടെ പേര്‌ പരാമര്‍ശിക്കപ്പെടാതെ ജന്മഭൂമിയുടെ ചരിത്രം എഴുതുക അസാധ്യമാണ്‌ കാരണം ജന്മഭൂമിയുടെ ചരിത്രവും നാരായണ്‍ജിയുടെ ജീവിതവും പരസ്‌പരം ഇഴപിരിയാതെ മുന്നോട്ട്‌ പോകുന്നതാണ്‌. നാരായണ്‍ജിയെപ്പോലെ തന്നെയോ അതിലേറെയോ ജന്മഭൂമിക്കു വേണ്ടി പ്രവര്‍ത്തിച്ച നിരവധി ആളുകള്‍ ഉണ്ടെങ്കിലും കൂടുതല്‍ കാലം ജന്മഭൂമിക്കു വേണ്ടി മാത്രം മാറ്റിവയ്‌ക്കപ്പെട്ട ജീവിതം നാരായണ്‍ജിയെ പോലെ മറ്റാര്‍ക്കുമുണ്ടാകില്ല.
ഒരാള്‍ തന്റെ ജീവിതത്തില്‍ കുടുംബത്തിനു വേണ്ടി എന്തു സംബാദിച്ചു എന്നതല്ല മറിച്ച്‌ സമൂഹത്തിനു വേണ്ടി എന്തു ചെയ്‌തു എന്ന്‌ നോക്കിയാണ്‌ ഓരോരുത്തരുടേയും മഹത്വം കണക്കാക്കപ്പെടുന്നത്‌. നമുക്ക്‌ വരമായി ലഭിച്ച മനുഷ്യജന്മം സമൂഹത്തിനായി സമര്‍പ്പിക്കുവാന്‍ കഴിയുക എന്നത്‌ വളരെ ചുരുക്കം ആളുകള്‍ക്ക്‌ മാത്രം സാധിക്കുന്ന കാര്യമാണ്‌. അത്തപരത്തിലുള്ള നിരവധി മഹത്‌വ്യക്തികളുടെ പ്രവര്‍ത്തനഫലമാണ്‌ നാം ഇന്ന്‌ അനുഭവിക്കുന്നതെല്ലാം. സമര്‍പ്പണ ബുദ്ധിയോടെ കേരളത്തില്‍ ഹൈന്ദവ, ദേശീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിട്ടുള്ളവരില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്ന പ്രധാനികളില്‍ ഒരാളാണ്‌ നാരായണ്‍ജി എന്ന പേരില്‍ അറിയപ്പെടുന്ന പി.നാരായണന്‍.
ജന്മഭൂമിയുടെ ഈ മുപ്പത്തിമൂന്നാം ജന്മദിനത്തില്‍ വായനക്കാര്‍ക്ക്‌ നാരായണ്‍ജിയെ വിശദമായ പരിചയം പുതുക്കലിന്‌ അവസരമൊരുക്കുന്നത്‌ നന്നായിരിക്കും. കാരണം സംഘപഥത്തിലൂടെ സഞ്ചരിച്ച്‌ വരുംതലമുറയ്‌ക്ക്‌ മാര്‍ഗ്ഗദര്‍ശകമായ ജീവിതം നയിക്കുന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ്‌ നാരായണ്‍ജിയുടേത്‌.
അദ്ദേഹത്തിന്റെ കഴിവിനും പ്രതിഭയ്‌ക്കും ഉതകുന്ന വിധത്തിലുള്ള പ്രശസ്‌തി അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നതു തന്നെയാണ്‌ സത്യം. പക്ഷേ നാരായണ്‍ജി പ്രശസ്‌തി ആഗ്രഹിച്ചിരുന്നില്ല എന്നത്‌ മറ്റൊരു വസ്‌തുത. ഏഴര പതിറ്റാണ്ടിനടുത്ത തന്റെ ജീവിത യാത്രയില്‍ അഞ്ചരപതിറ്റാണ്ടു കാലവും ഈ സമൂഹത്തിന്റെ ഭാഗമായി മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു എന്നു മാത്രമല്ല ഇന്നും അത്‌ അനസ്യൂതം തുടരുന്നു.
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്‌, രാജനൈതികരംഗത്തെ പ്രവര്‍ത്തകന്‍, സംഘ പ്രചാരകന്‍ തുടങ്ങി നാരായണ്‍ജിയ്‌ക്ക്‌ അപ്രാപ്യമായ മേഖലകളൊന്നുമുണ്ടായിരുന്നില്ല. ഇങ്ങനെ നിരവധി മേഖലകളെ അദ്ദേഹം സ്വന്തം കര്‍മ്മചൈതന്യം കൊണ്ട്‌ സമ്പന്നമാക്കിയിട്ടുണ്ടെങ്കിലും അതില്‍ എടുത്തു പറയേണ്ട സംഗതി ജന്മഭൂമി ദിനപ്പത്രമാണ്‌. ജന്മഭൂമി ദിനപ്പത്രം ആരംഭിച്ച്‌ അതിന്റെ ശൈശവ, ബാല, യൗവന, കാലഘട്ടങ്ങളിലെല്ലാം ബാധിച്ച മുഴുവന്‍ കഷ്‌ടപ്പാടുകളിലും ജന്മഭൂമിയെ നയിക്കാന്‍ നാരായണ്‍ജിയും കൂടെയുണ്ടായിരുന്നു.പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്‌ക്ക്‌ കേസരി വാരിക ഏര്‍പ്പെടുത്തിയിട്ടുള്ള 50,000 രൂപയും പ്രശസ്‌തിപത്രവും അടങ്ങിയ രാഷ്‌ട്രസേവാ പുരസ്‌കാരവും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.
1974 ല്‍ മാതൃകാപ്രചരാണാലയത്തിന്‌ ഓഹരി പിരിക്കാനും ജന്മഭൂമി പത്രമാരംഭിക്കുവാനുമുള്ള ചുമതല രാഷ്‌ട്രീയസ്വയംസേവക സംഘം ഏല്‍പിച്ചത്‌ പ്രചാരകനായ പി. നാരായണ്‍ജിയെ ആയിരുന്നു. നാരായണ്‍ജിയുടെ നേതൃത്വത്തില്‍ സംഘ പ്രവര്‍ത്തകരുടെ പരിശ്രമത്തിലും സംഘത്തിന്റെ പിന്തുണയിലും 1975 ജനുവരി 28 ന്‌ ജന്മഭൂമി ഒരു സായാഹ്നദിനപ്പത്രമായി കോഴിക്കോട്ടു നിന്നും ഏളിയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഏറെ നാള്‍ മുന്നോട്ടു പോകാനായില്ല. അധികാരദുര്‍മോഹം ബാധിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തെ കറുത്ത യുഗത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ ജന്മഭൂമി പ്രവര്‍ത്തകരായ വന്ധ്യവയോധികനായ പി.വി.കെ നെടുങ്ങാടിയും നാരായണ്‍ജിയും അടക്കമുള്ളവര്‍ ജയിലിലാവുകയും ജന്മഭൂമി അടച്ചുപൂട്ടപ്പെടുകയും ചെയ്‌തു.
എഴുപതുകളുടെ ആരംഭകാലഘട്ടത്തിലാണ്‌ സ്വന്തമായി ഒരു ദിനപ്പത്രം ആരംഭിക്കണമെന്ന്‌ ചര്‍ച്ചകള്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരുടെ ഇടയില്‍ ശക്തമാകുന്നത്‌. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ദിനപ്പത്രത്തിന്റെ ഓഹരി വാങ്ങുന്നതിനെക്കുറിച്ച്‌ ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും, നമ്മുടെ ആശയപ്രചരണം പൂര്‍ണ്ണമാകണമെങ്കില്‍സ്വന്തമായി തന്നെ ഒരു പ്രസിദ്ധീകരണം ആവശ്യമാണെന്ന്‌ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാതൃകാ പ്രചരണാലയം എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ചു. 1977 ല്‍ അടിയന്തിരാവസ്ഥ അവസാനിച്ചപ്പോള്‍ ജന്മഭൂമി ദിനപ്പത്രമായി പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ മാതൃകാ പ്രചരാണലയത്തിന്റെ ജനറല്‍ മാനേജരായി പി. നാരായണ്‍ജി നിയമിക്കപ്പെട്ടു. 1977 നവംബര്‍ 14 ന്‌ ജന്മഭൂമി ദിനപ്പത്രമായി പുനരാരംഭിച്ചപ്പോള്‍ മുതല്‍ 2000 ജനുവരി 12 ന്‌ ജന്മഭൂമയില്‍ നിന്നും പടിയിറങ്ങുന്നതു വരെയുള്ള കാല്‍നൂറ്റാണ്ടുകാലം ജന്മഭൂമിക്കൊപ്പം നാരായണ്‍ജിയും ഉണ്ടായിരുന്നു.
33 വയസ്സ്‌ പ്രായമുള്ള ജന്മഭൂമി പത്രത്തിനൊപ്പം 23 വര്‍ഷം കൈപിടിച്ചും ബാക്കി പത്തു വര്‍ഷക്കാലം ഒപ്പം നടന്നും ജന്മഭൂമിയെ സമ്പന്നമാക്കുവാന്‍ ആ കൈകള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌. ജനറല്‍ മാനേജര്‍, പ്രിന്റര്‍, പബ്ലിഷര്‍, പ്രത്യേക ലേഖകന്‍, പത്രാധിപര്‍, മുഖ്യപത്രാധിപര്‍ തുടങ്ങി നാരായണ്‍ജി കൈവയ്‌ക്കാത്ത ഒരു മേഖലയും ജന്മഭൂമിയിലുണ്ടാകില്ല. ഇത്രയും സ്ഥാനങ്ങള്‍ ഒരു പത്രത്തില്‍ വഹിച്ച ഏതെങ്കിലും ഒരു വ്യക്തി വേറെയുണ്ടോ എന്ന്‌ സംശയമാണ്‌.
ഇപ്പോഴും ഞായറാഴ്‌ചകളില്‍ ജന്മഭൂമി കൈയ്യില്‍ കിട്ടിയാല്‍ ഭൂരിഭാഗം വായനക്കാരും ആദ്യം മറിച്ചു നോക്കുക വാരാദ്യപതിപ്പിലെ സംഘപഥത്തിലൂടെ എന്ന പംക്തിയാണ്‌. ഈ പംക്തിയിലെ പ്രതിപാദ്യങ്ങള്‍ ആറുപതിറ്റാണ്ടു നീണ്ട സംഘചരിത്രത്തിന്റെ നേര്‍രേഖകളാണ്‌. ഇത്‌ വായനക്കാരിലുണ്ടാക്കുന്ന അത്ഭുതം എത്രവലുതാണ്‌ എന്നറിയാന്‍ നാരായണ്‍ജിയുടെ സപ്‌തതിക്ക്‌ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പില്‍ പി.പരമേശ്വര്‍ജി എഴുതിയ വരികള്‍ ശ്രദ്ധിച്ചാല്‍ മതി.
``പല അവസരത്തില്‍ ഓര്‍മ്മക്കുറിപ്പുകളായി അദ്ദേഹത്തിന്റെ തൂലികയില്‍ കൂടി പുറത്തു വന്ന സംഭവവിവരണങ്ങളുടെ വിശദാംശങ്ങള്‍ അവയുടെ സൂക്ഷ്‌മതയും കൃത്യതയും കൊണ്ട്‌ വായനക്കാരില്‍ ഉളവാക്കുന്ന ഉറപ്പും വിശ്വാസ്യതയും അനിഷേധ്യമാണ്‌. ചോദ്യം ചെയ്യാനാവാത്ത വിധം അത്രകണ്ട്‌ അസന്നിഗ്‌ധമായതാണ്‌ നാരായണ്‍ജിയുടെ പ്രതിപാദനരീതി. ചില അപൂര്‍വ്വ അവസരങ്ങളില്‍ എന്റെ സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം കുറിച്ചിട്ടുള്ളതില്‍ നിന്ന്‌ അല്‍പസ്വല്‍പം വ്യത്യസ്‌തമായി തോന്നുമ്പോഴും അപാരമായ ഓര്‍മ്മശക്തിയില്‍ നിന്ന്‌ അദ്ദേഹം ചികഞ്ഞെടുത്ത്‌ എഴുതിയെന്തോ അത്‌ തന്നെയാണ്‌ യഥാര്‍ത്ഥ വസ്‌തുത എന്നു വിശ്വസിക്കുവാന്‍ പോലും ഞാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നിട്ടുണ്ട്‌.'' എന്നാണ്‌ പരമേശ്വര്‍ജി സംഘപഥത്തിലൂടെ എന്ന പംക്തിയെ പരാമര്‍ശിച്ച്‌ എഴുതിയിട്ടുള്ളത്‌.
ഈ പംക്തിയില്‍ പതിറ്റാണ്ടുകള്‍ പുറകോട്ടുള്ള സംഭവങ്ങള്‍ നാരായണ്‍ജി കൃത്യമായി എഴുതുന്നതെല്ലാം ഓര്‍മ്മയില്‍ നിന്നെടുത്താണ്‌. ഇതൊന്നും എഴുതി സൂക്ഷിക്കുന്ന സ്വഭാവം നാരായണ്‍ജിയ്‌ക്കില്ല.
അദ്ദേഹത്തിന്‌ പരിഭവങ്ങളില്ലെങ്കിലും ജന്മഭൂമി വായനക്കാര്‍ക്ക്‌ ജന്മഭൂമിയോട്‌ ഒരു ചെറിയ പരിഭവമുണ്ട്‌. ഇക്കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളിലും പുറത്തിറങ്ങിയ ജന്മഭൂമി വാര്‍ഷിക പതിപ്പുകളില്‍ നാരായണ്‍ജിയുടെ ഒരു ലേഖനം പോലും ഉണ്ടായിരുന്നില്ല എന്നതാണ്‌ ആ പരിഭവം. മനഃപൂര്‍വ്വം അല്ലെങ്കില്‍പോലും അത്തരമൊരു കുറവ്‌ ജന്മഭൂമി വരുത്തുവാന്‍ പാടില്ലായിരുന്നു. കേസരി, ചിതി, വാര്‍ത്തികം തുടങ്ങിയവയുടെ വാര്‍ഷികപതിപ്പുകളിലെല്ലാം നാരായണ്‍ജിയുടെ ലേഖനങ്ങള്‍ വന്നപ്പോഴും ജന്മഭൂമിയില്‍ അതില്ലാതെ വന്നതിന്റെ കുറവ്‌ നാരായണ്‍ജിയ്‌ക്കല്ല മറിച്ച്‌ അതിന്റെ കുറവ്‌ ജന്മഭൂമിയ്‌ക്കാണ്‌.
ജന്മഭൂമിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതമല്ല നാരായണ്‍ജിയുടെ ജീവിതം. ജന്മഭൂമിയ്‌ക്കൊപ്പം തന്നെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല വ്യാപിച്ചു കിടക്കുന്നു. രാജനൈതികരംഗത്ത്‌ സജീവമായി നിന്നിരുന്നപ്പോള്‍ ഒരിക്കല്‍ പോലും തനിക്കായി എന്തെങ്കിലും സ്ഥാനമാനങ്ങളോ സ്വാധീനങ്ങളോ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ഏതെങ്കിലും വ്യക്തികളോട്‌ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പ്രകടിപ്പിക്കുകയോചെയ്‌തിരുന്നില്ല. പിന്നീട്‌ ഭാരതത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാമായ അടല്‍ ബിഹാരി വാജ്‌പേയിയ്‌ക്കും ലാല്‍കൃഷ്‌ണ അഡ്വാനിക്കുമൊപ്പം ജനസംഘത്തില്‍ പ്രവര്‍ത്തിക്കുകയും അവരുമായുള്ള വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യുമ്പോഴും അതൊന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല.
വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ ഒരു വിദേശയാത്രയില്‍ പത്രപ്രതിനിധി എന്ന നിലയില്‍ കൂടെ സഞ്ചരിക്കുവാന്‍ നാരായണ്‍ജിക്ക്‌ അവസരം ലഭിച്ചുവെങ്കിലും മോശം ആരോഗ്യസ്ഥിതി മൂലം അന്നതിന്‌ സാധിച്ചിരുന്നില്ല. ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌ ഡല്‍ഹി സന്ദര്‍ശിച്ച വേളയില്‍ പ്രതിപക്ഷനേതാവ്‌ എല്‍.കെ അഡ്വാനിയെ കണ്ട്‌ പഴയ സൗഹൃദം പുതുക്കുകയും ചെയ്‌തിരുന്നു.
തൊടുപുഴയ്‌ക്കടുത്ത്‌ മണക്കാട്‌ എന്ന കൊച്ചുഗ്രാമത്തില്‍ ഒറ്റപ്ലാക്കല്‍ പത്മനാഭന്‍ നായരുടെയും സി.കെ ദേവകി അമ്മയുടെയും അഞ്ചുമക്കളില്‍ മൂത്തവനായിട്ടാണ്‌ നാരായണ്‍ജിയുടെ ജനനം. സ്‌ക്കൂള്‍ അദ്ധ്യാപകനും എന്‍.എസ്‌.എസ്‌ പ്രവര്‍ത്തകനുമായ പിതാവിന്റെ സ്വപ്‌നം തന്നെപ്പോലെതന്നെ മൂത്തമകനെയും ഒരദ്ധ്യാപകനാക്കണമെന്നായിരുന്നു. അതിനായി മകന്‌ ഉന്നതവിദ്യാഭ്യാസം നല്‍കുന്നതില്‍ പിതാവ്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മണക്കാട്‌ എന്‍.എസ്‌.എസ്‌ മലയാളം സ്‌ക്കൂളിലും തൊടുപുഴ ഗവ. ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂളിലുമായി പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലുമായിരുന്നു ഉപരിപഠനം.
കോളേജ്‌ വിദ്യാഭ്യാസ കാലത്ത്‌ തന്നെ രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടനാവുകയും സംഘപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്‌തു. തിരുവനന്തപുരം പുത്തന്‍ചന്ത ശാഖയിലൂടെയാണ്‌ സംഘ സപര്യ ആരംഭിക്കുന്നത്‌.
പഠനം പൂര്‍ത്തിയാക്കി മടങ്ങി എത്തിയശേഷം തൊടുപുഴയില്‍ ആദ്യമായി രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖാ പ്രവര്‍ത്തനം ആരംഭിച്ചത്‌ നാരായണ്‍ജിയാണ്‌. ഇടുക്കി ജില്ലയില്‍ നിന്നുള്ള ആദ്യത്തെ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനും ആദ്യത്തെ പ്രചാരകനും നാരായണ്‍ജിയായിരുന്നു. തൊടുപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്‌ സമീപമാണ്‌ തൊടുപുഴ താലൂക്കിലെ ആദ്യശാഖ ആരംഭിക്കുന്നത്‌.
ഇതിനിടയില്‍ പിതാവിന്റെ ആഗ്രഹ പ്രകാരം കുറച്ച്‌ കാലം മണക്കാട്‌ എന്‍.എസ്‌.എസ്‌ ഹൈസ്‌ക്കൂളില്‍ അധ്യാപകനായി ജോലി നോക്കിയെങ്കിലും സ്വന്തം താത്‌പര്യങ്ങള്‍ക്കപ്പുറം സാമൂഹ നന്മക്കാണ്‌ മുന്‍തൂക്കം നല്‍കേണ്ടതെന്ന തിരിച്ചറിവും തന്നില്‍ നിക്ഷിപ്‌തമായ നിയോഗവും തിരിച്ചറിഞ്ഞ്‌ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറുകയായിരുന്നു.
1957 ഫിബ്രുവരി മുതല്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. 1967 വരെയുള്ള കാലഘട്ടത്തില്‍ ഗുരുവായൂരും, കണ്ണൂരും കോട്ടയത്തും പ്രചാരകനായി പ്രവര്‍ത്തിച്ചു. 1967 ല്‍ ജനസംഘത്തിന്റെ കോഴിക്കോട്‌ ജില്ലാ സംഘടനാ കാര്യദര്‍ശിയായും 1970 മുതല്‍ 77 വരെ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1975 ജൂലൈ രണ്ടിന്‌ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെത്തുടര്‍ന്ന്‌ കോഴിക്കോട്‌ വച്ച്‌ പോലിസ്‌ അറസ്റ്റ്‌ ചെയ്‌ത നാരായണ്‍ജിയെ കള്ളക്കേസ്‌ ചുമത്തി കോഴിക്കോട്‌ ജയിലിലടച്ചു. 4 മാസത്തെ ജയില്‍വാസത്തിനുശേഷം കേസ്‌ വെറുതേ വിട്ടതിനാല്‍ ജയില്‍ മോചിതനായി. തുടര്‍ന്ന്‌ 77 ല്‍ അടിയന്തിരാവസ്ഥ കഴിയും വരെ ഒളിവില്‍ പ്രവര്‍ത്തിച്ചു.
1957 മുതല്‍ കേസരി വാരികയില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. 20 വര്‍ഷക്കാലം ഡല്‍ഹിയില്‍ നിന്നുള്ള ഹിന്ദി പ്രസിദ്ധീകരണമായ പാഞ്ചജന്യ, ഇംഗ്ലീഷ്‌ പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ എന്നിവയുടെ കേരള ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഒട്ടേറെ പുസ്‌തകങ്ങള്‍ എഴുതുകയും ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

ഇപ്പോള്‍ നിരവധി മാസികകളിലും ജന്മഭൂമി ദിനപത്രത്തിലും സ്ഥിരം പംക്തികള്‍ കൈകാര്യംചെയ്യുന്നുണ്ട്‌. കൂടാതെ മറ്റ്‌ പല പത്രങ്ങളിലും ഫ്രീലാന്റിംഗ്‌ ചെയ്യുന്നുമുണ്ട്‌.
ഹിന്ദുത്വപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാകുന്ന തരത്തില്‍ രണ്ടു ഭാഗങ്ങളായുള്ള ഹിന്ദുത്വരാഷ്‌ട്രീയം കേരളത്തില്‍, ഭാസ്‌കരറാവുവിന്റെ ജീവചരിത്രം, കമ്മ്യൂണിസത്തിന്റെ തകര്‍ച്ച (ഈ പുസ്‌തകം അവസാനദത്ത കമ്മ്യൂണിസം എന്ന പേരില്‍ കന്നഡയില്‍ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.) കെ. കേളപ്പന്‍ - ലഘുജീവചരിത്രം, പി.മാധവന്‍, - ലഘുജീവചരിത്രം തുടങ്ങി ചെറുതും വലുതുമായ നിരവധി പുസ്‌തകങ്ങള്‍ പി. നാരായണന്‍ രചിച്ചിട്ടുണ്ട്‌.
എച്ച്‌.വി ശേഷാദ്രിയുടെ സങ്കല്‍പം കര്‍മ്മപഥത്തില്‍, എച്ച്‌.വി ശേഷാദ്രിയുടെ തന്നെ വിഭജനത്തിന്റെ ദുഃഖകഥ, ബാല്‍ ശാസ്‌ത്രിവര്‍ദാസിന്റെ സായുധ സ്വാതന്ത്ര്യസമരം, വി.ഡി സവര്‍ക്കറുടെ ഭാരതചരിത്രത്തിലെ ആറു സുവര്‍ണകാലഘട്ടങ്ങള്‍, ഏകനാഥ്‌ റാണഡെയുടെ വിവേകാനന്ദ സ്‌മാരകത്തിന്റെ ഇതിഹാസം, ഏകനാഥ്‌ റാണഡെയുടെ തന്നെ സേവനം ഒരു തപസ്‌, ഡി.ബി ഠേഗ്‌ഡിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ തുടങ്ങിയ പുസ്‌തകങ്ങള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കും നാനാപാല്‍ക്കരുടെ ഡോക്‌ടര്‍ ഹെഡ്‌ഗേവാര്‍, ദീനദയാല്‍ ഉപാധ്യയുടെ ഏകാത്മക മാനവദര്‍ശനം, സി.പി. ദീക്ഷിതരുടെ ഗുരുജി പുതുയുഗത്തിന്റെ തേരാളി, സഹസ്രബുദ്ധേയുടെ ശ്രീഗുരുജി ലഘു ജീവചരിത്രം തുടങ്ങിയ പുസ്‌തകങ്ങള്‍ ഹിന്ദിയില്‍ നിന്ന്‌ മലയാളത്തിലേക്കും തര്‍ജ്ജമ ചെയ്‌തിട്ടുണ്ട്‌. കൂടാതെ 12 വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീ ഗുരുജി സാഹിത്യസര്‍വ്വസ്വത്തിന്റെ വിവര്‍ത്തനത്തില്‍ പങ്കാളിയാവുകയും ചെയ്‌തിട്ടുണ്ട്‌.
1977 ല്‍ വിവാഹിതനായി. എറണാകുളം സ്വദേശിനി എ. രാജേശ്വരിയാണ്‌ ഭാര്യ. രണ്ട്‌ ആണ്‍മക്കളുണ്ട്‌. മൂത്തമകന്‍ മനു നാരായണന്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ സോഫ്‌റ്റ്‌വെയര്‍എഞ്ചിനീയറാണ്‌. ഇളയമകന്‍ അനു നാരായണന്‍ അമൃത ടി.വി റിപ്പോര്‍ട്ടറാണ്‌. രണ്ട്‌ പേരും വിവാഹിതരാണ്‌. മിനു, പ്രീനാലക്ഷ്‌മി എന്നിവര്‍ മരുമക്കളുമാണ്‌.
ഈ ജീവിത സായാഹ്നത്തിലും എഴുത്തിലും വായനയിലും ശ്രദ്ധയൂന്നി പ്രസിദ്ധിപരാങ്‌മുഖനായി കുമാരമംഗലത്തെ വീട്ടില്‍ ഭാര്യയോടും മക്കളോടും മരുമക്കളോടും പേരക്കുട്ടിയോടും ഒപ്പം ആരോടും പരിഭവമില്ലാതെ കഴിഞ്ഞുവരുന്നു.

സന്തോഷ്‌ അറയ്‌ക്കല്‍
അറയ്‌ക്കല്‍ വീട്‌
വെങ്ങല്ലൂര്‍ പി.ഒ - 685584
തൊടുപുഴ.
Ph: 9961747406, 9447349951,
9037211243(R)
E-mail- arackantdpa@gmail.com

Saturday, July 31, 2010

പോപ്പുലര്‍ഫ്രണ്ടിന്റെ ഇരട്ടമുഖം ...... സെയ്ത്‌ മുഹമ്മദ്‌

പോപ്പുലര്‍ഫ്രണ്ടിന്റെ ഇരട്ടമുഖം

സെയ്ത്‌ മുഹമ്മദ്‌

മക്കാ ജീവിതകാലത്ത്‌ നബി നമസ്ക്കരിച്ചപ്പോള്‍ ഒട്ടകത്തിന്റെ കുടല്‍മാല കഴുത്തിലണിയിച്ച്‌ നബിയെ അവഹേളിച്ചതിന്‌ നബി അന്ന്‌ മാപ്പ്‌ കൊടുത്ത സംഭവത്തെ പുകഴ്ത്തിക്കൊണ്ട്‌ മതസഹിഷ്ണുതയാണ്‍ഇസ്ലാമിന്റെ ലക്ഷ്യമെന്ന്‌ ചില മുസ്ലീംലീഗ്‌ നേതാക്കള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ തെളിവുകള്‍ ഹാജരാക്കി അവതരിപ്പിച്ചതിനെ പുച്ഛിച്ചു തള്ളിക്കൊണ്ട്‌ പോപ്പുലര്‍ഫ്രണ്ടിന്റെ ജിഹ്വ ഒരു കുറിപ്പ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതില്‍ അവകാശപ്പെടുന്നത്‌ അന്ന്‌ നബിക്കുവരെ നേരിടാനുള്ള അംഗബലമില്ലായിരുന്നുവെന്നും പിന്നീട്‌ കരുത്ത്‌ നേടി ബദല്‍ യുദ്ധത്തില്‍ ജയിച്ചപ്പോള്‍ കുടല്‍മാല അണിയിച്ച ഉത്ത്ബത്തിനെ വധശിക്ഷയ്ക്ക്‌ വിധേയമാക്കിയെന്നും അതുപോലെ മുസ്ലീമുകളിന്ന്‌ ശത്രുക്കളെ തിരിച്ചടിക്കാന്‍ ശക്തി നേടിയിട്ടുണ്ടെന്നും മതനിന്ദ നടത്തിയ പ്രൊഫസറെ ശക്തമായി തിരിച്ചടിച്ചത്‌ നൂറുശതമാനവും ശരിയാണെന്നും അവകാശപ്പെടുന്നു. കുറിപ്പുകാരന്‍ പറഞ്ഞത്‌ ശരിയാണ്‌. ബനു ഖുറൈള, ബനു നളീര്‍ യുദ്ധങ്ങളില്‍ കീഴടങ്ങിയ ശത്രുക്കളെ മുഴുവന്‍ വധിക്കാനും നളീര്‍ ഗോത്രത്തെ മുഴുവന്‍ നാടുകടത്താനുമാണ്‌ വിധിച്ചത്‌. ഇങ്ങോട്ട്‌ യുദ്ധത്തിന്‌ വരുന്നവരോട്‌ മാത്രമേ മുസ്ലീമുകള്‍ യുദ്ധം ചെയ്യാന്‍ പാടുള്ളൂവെന്നല്ല ഖുറാന്‍ ഉപദേശിക്കുന്നത്‌. അതിന്‌ പകരം മതം മുഴുവനും അല്ലാഹുവിന്‌ മാത്രമായിത്തീരുന്നുതുവരെ യുദ്ധം ചെയ്യണമെന്നാണ്‌ ഖുറാന്‍ (2/193) ഉപദേശിക്കുന്നത്‌. മാത്രമല്ല ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തുവച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്താപിക്കുകയും നമസ്ക്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുവാന്‍ തയ്യാറാകുന്ന പക്ഷം അവരെ വെറുതെ വിടുക (9/5) എന്നാണ്‌ ഖുറാന്‍ ഉപദേശിക്കുന്നത്‌. ഇത്തരത്തിലുള്ള അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന ഖുറാന്‍ ആശയങ്ങളാണ്‌ മതവിശ്വാസികളെ മതതീവ്രവാദികളാക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഈ ആശയങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയാല്‍ പുണ്യം കിട്ടുമെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നവര്‍ 1993 ല്‍ രൂപംകൊടുത്ത സംഘടനയാണ്‌ പോപ്പുലര്‍ഫ്രണ്ട്‌ അഥവാ എന്‍ഡിഎഫ്‌. ഇസ്ലാമില്‍ കളവിനുള്ള ശിക്ഷയാണ്‌ കൈവെട്ടല്‍. വ്യഭിചാരത്തിന്‌ എറിഞ്ഞ്‌ കൊല്ലലുമാണ്‌. യഥാര്‍ത്ഥത്തില്‍ ഈ ശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരായിരിക്കും. മാന്യമായി ജീവിക്കാന്‍ തൊഴിലും വരുമാനമുള്ളവരാരും കളവ്‌ ഒരു ഉപജീവനമാര്‍ഗമാക്കുകയില്ല. നാലുവരെ പെണ്ണുകെട്ടിയവരാരും വ്യഭിചാരം ചെയ്യാന്‍ പോയിട്ട്‌ അന്യസ്ത്രീകളെ നോക്കാന്‍പോലും സ്റ്റാമിന ഉണ്ടാവുകയില്ല. പെണ്ണുകെട്ടി ചെലവിന്‌ കൊടുക്കാന്‍ കഴിവില്ലാത്തവരോട്‌ വ്രതം അനുഷ്ഠിക്കാനാണ്‌ മതം ഉപദേശിക്കുന്നത്‌. കളവിനുള്ള ശിക്ഷയായ കൈവെട്ട്‌ മതനിന്ദയ്ക്ക്‌ ആക്കിയത്‌ പോപ്പുലര്‍ഫ്രണ്ടുകാരാണ്‌. ഇസ്ലാമിക ഭരണത്തിലാണെങ്കില്‍ തലപോയതുതന്നെയാണ്‌. എന്നാല്‍ തലവെട്ടാനുള്ള കുറ്റം ചെയ്താല്‍ തലവെട്ടുകതന്നെ അവര്‍ ചെയ്യും. 1995 മുതല്‍ ഇവര്‍ നടപ്പിലാക്കിയ വധശിക്ഷയില്‍ 21 പേരാണ്‌ ഇരകളായിത്തീര്‍ന്നത്‌. ഇരുട്ടിന്റെ മറവില്‍ ചതിയിലൂടെ കൊന്ന്‌ തെളിവില്ലാതെപോയ തലവെട്ടുകളും കൈകാല്‍ വെട്ടലുകളും ഇതിന്‌ പുറമെയാണ്‌. മിശ്രവിവാഹം നടത്തുകയോ, ഈ മതവിധിക്കെതിരെ സാക്ഷി പറയുകയോ, പ്രതികരിക്കുകയോ ചെയ്തവരാണതില്‍ ഭൂരിപക്ഷം വരുന്ന ഇരകളും. അവരില്‍ ബിജെപിക്കാരും സഖാക്കളും മുസ്ലീമുകള്‍ പോലുമുണ്ട്‌. അതില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മരണപ്പെട്ടവര്‍ താഴെകൊടുക്കുന്നു. 1995 ല്‍ വാടാനപ്പള്ളിയിലെ രാജീവ്‌, 96 ല്‍ മതിലകത്ത്‌ സന്തോഷ്‌, 98 ല്‍ പഴയന്നൂരിലെ മുഹമ്മദ്‌, 2001 ല്‍ ബിനാനിപുരത്തെ കലാധരന്‍, 2002 ല്‍ പുനലൂരിലെ അഷ്‌റഫ്‌, 2004 ല്‍ വടക്കേകാട്ടില്‍ മണികണ്ഠന്‍, വാടാനപ്പള്ളിയിലെ ഉദയന്‍, 2005 ല്‍ പുന്നാട്ടെ അശ്വനികുമാര്‍, 2006 ല്‍ കിളിമാനൂരിലെ സുനില്‍ കുമാര്‍, കണ്ണൂരിലെ വിനോദ്‌, 2007 ലെ തിരൂരിലെ രവീന്ദ്രന്‍, കോട്ടക്കലിലെ ലക്ഷ്മണന്‍, ആലപ്പുഴയിലെ വിനോദ്‌, 2008 ല്‍ കാസര്‍കോട്ടെ സന്ദീപ്‌, അഡ്വ. സുഹാസിനി, മാഹിയിലെ സലീം, മട്ടന്നൂരിലെ സജീവന്‍, പാവറട്ടിയിലെ ബൈജു, മുഴുക്കുന്നിലെ ദിലീപ്‌, 2009 ല്‍ പിറക്കലെ വിനീഷ്‌, കുണ്ടംകുളത്തെ ബിജേഷ്‌ എന്നിവരാണ്‌. ഇതിന്‌ പുറമെയാണ്‌ രണ്ടാം മാറാട്‌ കലാപത്തില്‍ എട്ട്‌ ബിജെപിക്കാരെ കൊല ചെയ്തത്‌. ഇത്തരം കേസുകളില്‍പ്പെട്ട പോപ്പുലര്‍ഫ്രണ്ടുകാരെ രക്ഷിക്കാന്‍ വരുന്നത്‌ വന്‍കിടക്കാരായ സീനിയര്‍ വക്കീലന്മാരാണ്‌. ഇവയൊന്നും ചെയ്തത്‌ പോപ്പുലര്‍ഫ്രണ്ടുകാരല്ലെന്നാണ്‌ സംസ്ഥാന പ്രസിഡന്റ്‌ എളമരം നാസറുദ്ദീന്‍ അവകാശപ്പെടുന്നത്‌.ഒരു പുരോഗമനമുഖം പോപ്പുലര്‍ഫ്രണ്ട്‌ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവരുടെ സംസ്ഥാന കമ്മറ്റി കോഴിക്കോടുനിന്ന്‌ പ്രസിദ്ധീകരിച്ച്‌ കേരളത്തിലുടനീളം വിതരണം ചെയ്ത നോട്ടീസില്‍ അവതരിപ്പിക്കുന്നത്‌ മറ്റൊരു മുഖമാണ്‌. "കയ്യും തലയും വെട്ടുന്ന ഫാസിസ്റ്റുകളും ഗര്‍ഭസ്ഥ ശിശുക്കളെപ്പോലും കുന്തമുനയില്‍ കോര്‍ത്തെടുക്കുന്ന ഫാസിസ്റ്റുകളുള്ള നമ്മുടെ നാട്ടില്‍ ഒരു കൈവെട്ടല്‍ സംഭവം എന്തുകൊണ്ടാണ്‌ വന്‍ സംഭവമായി എന്നത്‌ ചിന്തിക്കേണ്ട വിഷയമാണ്‌. നുണകള്‍കൊണ്ട്‌ മുസ്ലീം ശാക്തീകരണത്തെ തകര്‍ക്കാനാവില്ലെന്നും നബിയെ നിന്ദിച്ച പ്രൊഫസറെ പോലീസ്‌ ശരിക്കും നടപടികളെടുക്കാതെ വെറുതെവിടാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണുണ്ടായത്‌. പ്രൊഫസറെ ആക്രമിച്ച കേസിലെ പ്രതികളുടെ പേരില്‍ കേസെടുക്കുന്നതിന്‌ പകരം സംസ്ഥാന വ്യാപകമായി പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകരെ വേട്ടയാടുകയാണ്‌. അതുകൊണ്ടൊന്നും ഞങ്ങള്‍ തകരില്ല". ഇത്തരം ലേഖനങ്ങളും കത്തുകളുമായാണ്‌ നിരന്തരം പ്രസിദ്ധീകരിക്കപ്പെടുന്നത്‌. ഒരു കത്തിന്റെ സാമ്പിള്‍ ഇതാണ്‌ "ആശയത്തെ ആശയംകൊണ്ട്‌ നേരിടുന്നതെങ്ങനെയാണ്‌? നബിയെ തെറി വിളിച്ചവരോട്‌ തിരിച്ചും തെറിപറയുകയോ? ശിരോവസ്ത്രത്തിന്റെ പേരില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികളിവിടെ വേട്ടയാടുന്നു. ഒരു സമൂഹത്തെ മുഴുവന്‍ അപമാനിച്ചുവേണ്ട ഇവിടെ ജനാധിപത്യവും മതേതരത്വവും നടപ്പിലാക്കാന്‍. തൊടുപുഴയിലുണ്ടായ ഒരു കൈവെട്ട്‌ സംഭവം കേരളത്തില്‍ ആദ്യമായി സംഭവിച്ചതുപോലെയാണ്‌ പോലീസും മാധ്യമങ്ങളും കൈകാര്യം ചെയ്യുന്നത്‌. മുസ്ലീം മുന്നേറ്റങങള്‍ തടയുക എന്ന കൃത്യമായ അജണ്ടയാണവര്‍ക്കുള്ളത്‌. കേരളത്തില്‍ മുമ്പ്‌ മുസ്ലീമുകള്‍ പ്രതികരിക്കാനില്ലായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. ഒരു പ്രാദേശിക സംഭവത്തെ മറപിടിച്ച്‌ പോപ്പുലര്‍ഫ്രണ്ടിനെ തകര്‍ക്കാനാണിവര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ ശക്തമായി നേരിടേണ്ടിയിരിക്കുന്നു. പോപ്പുലര്‍ഫ്രണ്ട്‌ ഓഫീസുകളില്‍നിന്ന്‌ ലഘുലേഖകളും സിഡികളും പിടികൂടിയത്‌ വലിയ നിഗൂഢതകളാണെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. സംഘടനയുടെ ലഘുലേഖകളും സിഡികളും സ്വന്തം ഓഫീസുകളിലല്ലാതെ വേറെ എവിടെയാണ്‌ സൂക്ഷിക്കുക".
മുസ്ലീം മുന്നേറ്റം തടയുന്നതിനെതിരെ ധീരമായി നേരിടും. അവിടെ ജനാധിപത്യമൂല്യങ്ങളൊന്നും നോക്കില്ല, എന്നതിനോട്‌ വിയോജിപ്പുണ്ട്‌. ലഘുലേഖകളും സിഡികളും ഓഫീസുകളിലല്ലാതെ വേറെ എവിടെയാണ്‌ വയ്ക്കുക എന്ന ചോദ്യം ന്യായം. പക്ഷേ അത്‌ രാജ്യദ്രോഹ കുറ്റകരമായ താലിബാന്‍ ആശയവും അല്‍ഖ്വയ്ദയുടെ യുദ്ധതന്ത്രങ്ങളുടെ സിഡികളുമായാലാണ്‌ അംഗീകരിക്കാനാവാത്തത്‌. മാത്രമല്ല ഇവരുടെ കാശ്മീര്‍ തീവ്രവാദഗ്രൂപ്പുകളുമായുള്ള ബന്ധവും വിദേശ പണമിടപാടുകളുമൊക്കെ പുറത്തായ സ്ഥിതിക്ക്‌ എത്ര മനുഷ്യാവകാശ മുഖംമൂടിയണിഞ്ഞിട്ടും കാര്യമില്ല. എന്നിട്ടും ഇവര്‍ പ്രചരിപ്പിക്കുന്നതാകട്ടെ രാഷ്ട്രീയ പാര്‍ട്ടികളാണിവിടെ കുഴപ്പത്തിനെല്ലാം കാരണമെന്നാണ്‌. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ നടക്കുന്ന വെട്ടും കുത്തും കൊലകളുമൊക്കെ വ്യക്തിപരമായ വിദ്വേഷത്തില്‍നിന്ന്‌ ഉടലെടുത്ത സംഭവങ്ങളാണ്‌. ലോകം മുഴുവനും മതഭരണം സ്ഥാപിക്കാനുള്ള മതവിധികള്‍ നടപ്പിലാക്കാനുള്ള പോരാട്ടങ്ങളുമായി അതിനെ കൂട്ടിക്കുഴയ്ക്കാന്‍ പറ്റില്ല. മാവോയിസ്റ്റുകളും ഇവരും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഇരുകൂട്ടരും നിരവധി സ്ഫോടനങ്ങള്‍ നടത്തി നിരവധിപേരെ കോന്നിട്ടുണ്ട്‌. സായുധ സമരത്തിലൂടെ ഭരണം പിടിച്ചെടുക്കുകയാണവരുടെ അന്തിമലക്ഷ്യം. ഒന്ന്‌ മതഭരണത്തിനാണെങ്കില്‍ മറ്റേത്‌ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിനാണെന്നേയുള്ളൂ. ജനാധിപത്യമോ, മതേതരത്വമോ, ആവിഷ്ക്കാരസ്വാതന്ത്ര്യമോ ഇരുകൂട്ടരും അനുവദിക്കുന്നില്ല. പോപ്പുലര്‍ഫ്രണ്ടിന്റെ ഇത്തരം രഹസ്യ അജണ്ടകളൊന്നും അറിയാതെയോ, അറിഞ്ഞൊ അതിനെ പിന്തുണയ്ക്കുന്ന അമുസ്ലീം ബുദ്ധിജീവികളും എഴുത്തുകാരും ധാരാളമുണ്ടിവിടെ.പിഡിപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും ഭീമമായ ശമ്പളംപറ്റി ഇത്തരക്കാര്‍ മനുഷ്യാവകാശത്തിന്റെ കൊടിയാണിവര്‍ പിടിക്കുന്നത്‌. അതിനൊരു മതേതര മുഖം സൃഷ്ടിച്ചെടുക്കുവാനും ഇത്തരക്കാര്‍ക്ക്‌ കഴിയുന്നു. പോപ്പുലര്‍ഫ്രണ്ടിന്റെ ആദ്യകാല മനുഷ്യാവകാശ സംഘടനയുടെ നേതാവായിരുന്നു മുകുന്ദന്‍ സി.മേനോന്‍. മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നത്‌ തടയാന്‍ സ്ത്രീ പീഡനമായിരുന്നു ഇവര്‍ കെട്ടിച്ചമച്ചത്‌. അതിനുവേണ്ടി അവര്‍ ചെലവിട്ടതോ ലക്ഷങ്ങളും. ഇന്നതിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്‌ കൊല്ലത്തെ ഡോ. എം.എസ്‌.ജയപ്രകാശാണ്‌. ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം കുറിപ്പ്‌ എഴുത്തുകാരനാണദ്ദേഹം. ഇതിനൊക്കെ ഒരു മതേതരമുഖം സൃഷ്ടിക്കാന്‍ ഇത്....തരം കുറിപ്പുകള്‍ക്ക്‌ കഴിയുമെന്ന മിഥ്യാബോധമാണവരെ നയിക്കുന്നത്‌. അത്തരത്തിലൊരു എഴുത്തുകാരനാണ്‌ സി.പി. രാജശേഖരന്‍."മതനിന്ദയ്ക്ക്‌ പ്രേരകമായ ചോദ്യപേപ്പര്‍ നിര്‍മിച്ച അധ്യാപകന്റെ കൈ വെട്ടിമാറ്റിയതിന്‌ പിന്നിലുള്ള നാടകം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. അതിന്‌ മുമ്പായി നമ്മള്‍ സാമാന്യബുദ്ധികൊണ്ട്‌ ചിലത്‌ ചിന്തിക്കുന്നത്‌ നല്ലതാണ്‌. പോപ്പുലര്‍ഫ്രണ്ടിനേയും എസ്ഡിപിഐയേയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പാര്‍ട്ടി ഭരണാധികാരികളും വേട്ടയാടുന്നത്‌ എന്തിനാണെന്ന്‌ ചിന്തിക്കണം. അക്രമം കാണിക്കാനും തേജോവധം ചെയ്യാനും വേണ്ടിവന്നാല്‍ കൈകാര്യം ചെയ്ത്‌ കഥ അവസാനിപ്പിക്കാനുമുള്ള ലൈസന്‍സ്‌ തങ്ങള്‍ക്ക്‌ മാത്രമാണുള്ളതെന്ന പാര്‍ട്ടിയുടെ അഹന്തയ്ക്ക്‌ ഉടവ്‌ തട്ടുംവിധം ചെറുപ്പക്കാര്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതുവരെ കൂടെ കൊണ്ടുനടക്കുകയും കാര്യലാഭം ഉണ്ടാക്കുകയും ചെയ്തശേഷം ജമാഅത്തെ ഇസ്ലാമിയേയും പാര്‍ട്ടി തള്ളിപ്പറയുന്നതിന്‌ കാരണവും മറ്റൊന്നല്ല", എന്നാണ്‌ രാജശേഖരന്‍ കണ്ടെത്തുന്നത്‌. പാര്‍ട്ടിയുടെ നയത്തെ ന്യായീകരിക്കാന്‍ പറ്റില്ലെങ്കിലും അത്‌ ചൂണ്ടിക്കാട്ടി പോപ്പുലര്‍ഫ്രണ്ടിന്റെ തീവ്രവാദനയത്തെ ന്യായീകരിക്കുന്നത്‌ ശരിയല്ല. ഇവിടെ കുറിപ്പുകാരന്‍ ഉദ്ദേശിക്കുന്നത്‌ കൈവെട്ട്‌ പ്രതികള്‍ പോപ്പുലര്‍ഫ്രണ്ടുകാരല്ലെന്നും അറസ്റ്റുകളൊക്കെ പൊറാട്ടു നാടകങ്ങളാണെന്നുമാണ്‌. ഇത്തരം ആശയങ്ങള്‍ തന്നെയാണ്‌ മതമൗലികവാദികളെല്ലാം പ്രചരിപ്പിച്ചു വിടുന്നത്‌. അതിന്‌ ഹിന്ദുഫാസിസമെന്നും ഇസ്രായേലി ഭീകരതയെന്നും അമേരിക്കന്‍ സാമ്രാജ്യത്വമെന്നുമൊക്കെയുള്ള ഉമ്മാക്കി കാണിച്ച്‌ അനുയായികളെ ഷണ്ഡീകരിച്ച്‌ നിര്‍ത്തുകയാണിവര്‍ ചെയ്തുവരുന്നത്‌. ഇത്തരം പ്രചരണത്തില്‍ സഖാക്കളും ഒട്ടും മോശക്കാരല്ല. അവരുടെ ലക്ഷ്യം ന്യൂനപക്ഷവോട്ടാണ്‌. ഇത്തരം പ്രചരണത്തില്‍ വിശ്വസിച്ചാണ്‌ അഭിനവമതേതരവാദികളായ ചില അമുസ്ലീം ബുദ്ധിജീവികള്‍പോലും മുസ്ലീം സ്വത്വവാദത്തേയും മുസ്ലീം ശാക്തീകരണത്തെയുമൊക്കെ പിന്തുണക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രധാന ഘടകം പണമാണ്‌. ഇതുകൊണ്ടൊന്നും പോപ്പുലര്‍ഫ്രണ്ടിന്റെ മതകോടതിയായ ദാറുല്‍ ഹുദയുടെ മതവിധികളെ ന്യായീകരിക്കാനാവില്ല.

(ജന്മബുമി ദിനപത്രതോട് കടപ്പാട് )


പോപ്പുലര്‍ഫ്രണ്ടിന്റെ ഇരട്ടമുഖം സെയ്ത്‌ മുഹമ്മദ്‌

പോപ്പുലര്‍ഫ്രണ്ടിന്റെ ഇരട്ടമുഖം

സെയ്ത്‌ മുഹമ്മദ്‌

മക്കാ ജീവിതകാലത്ത്‌ നബി നമസ്ക്കരിച്ചപ്പോള്‍ ഒട്ടകത്തിന്റെ കുടല്‍മാല കഴുത്തിലണിയിച്ച്‌ നബിയെ അവഹേളിച്ചതിന്‌ നബി അന്ന്‌ മാപ്പ്‌ കൊടുത്ത സംഭവത്തെ പുകഴ്ത്തിക്കൊണ്ട്‌ മതസഹിഷ്ണുതയാണ്‍ഇസ്ലാമിന്റെ ലക്ഷ്യമെന്ന്‌ ചില മുസ്ലീംലീഗ്‌ നേതാക്കള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ തെളിവുകള്‍ ഹാജരാക്കി അവതരിപ്പിച്ചതിനെ പുച്ഛിച്ചു തള്ളിക്കൊണ്ട്‌ പോപ്പുലര്‍ഫ്രണ്ടിന്റെ ജിഹ്വ ഒരു കുറിപ്പ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതില്‍ അവകാശപ്പെടുന്നത്‌ അന്ന്‌ നബിക്കുവരെ നേരിടാനുള്ള അംഗബലമില്ലായിരുന്നുവെന്നും പിന്നീട്‌ കരുത്ത്‌ നേടി ബദല്‍ യുദ്ധത്തില്‍ ജയിച്ചപ്പോള്‍ കുടല്‍മാല അണിയിച്ച ഉത്ത്ബത്തിനെ വധശിക്ഷയ്ക്ക്‌ വിധേയമാക്കിയെന്നും അതുപോലെ മുസ്ലീമുകളിന്ന്‌ ശത്രുക്കളെ തിരിച്ചടിക്കാന്‍ ശക്തി നേടിയിട്ടുണ്ടെന്നും മതനിന്ദ നടത്തിയ പ്രൊഫസറെ ശക്തമായി തിരിച്ചടിച്ചത്‌ നൂറുശതമാനവും ശരിയാണെന്നും അവകാശപ്പെടുന്നു. കുറിപ്പുകാരന്‍ പറഞ്ഞത്‌ ശരിയാണ്‌. ബനു ഖുറൈള, ബനു നളീര്‍ യുദ്ധങ്ങളില്‍ കീഴടങ്ങിയ ശത്രുക്കളെ മുഴുവന്‍ വധിക്കാനും നളീര്‍ ഗോത്രത്തെ മുഴുവന്‍ നാടുകടത്താനുമാണ്‌ വിധിച്ചത്‌. ഇങ്ങോട്ട്‌ യുദ്ധത്തിന്‌ വരുന്നവരോട്‌ മാത്രമേ മുസ്ലീമുകള്‍ യുദ്ധം ചെയ്യാന്‍ പാടുള്ളൂവെന്നല്ല ഖുറാന്‍ ഉപദേശിക്കുന്നത്‌. അതിന്‌ പകരം മതം മുഴുവനും അല്ലാഹുവിന്‌ മാത്രമായിത്തീരുന്നുതുവരെ യുദ്ധം ചെയ്യണമെന്നാണ്‌ ഖുറാന്‍ (2/193) ഉപദേശിക്കുന്നത്‌. മാത്രമല്ല ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തുവച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്താപിക്കുകയും നമസ്ക്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുവാന്‍ തയ്യാറാകുന്ന പക്ഷം അവരെ വെറുതെ വിടുക (9/5) എന്നാണ്‌ ഖുറാന്‍ ഉപദേശിക്കുന്നത്‌. ഇത്തരത്തിലുള്ള അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന ഖുറാന്‍ ആശയങ്ങളാണ്‌ മതവിശ്വാസികളെ മതതീവ്രവാദികളാക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഈ ആശയങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയാല്‍ പുണ്യം കിട്ടുമെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നവര്‍ 1993 ല്‍ രൂപംകൊടുത്ത സംഘടനയാണ്‌ പോപ്പുലര്‍ഫ്രണ്ട്‌ അഥവാ എന്‍ഡിഎഫ്‌. ഇസ്ലാമില്‍ കളവിനുള്ള ശിക്ഷയാണ്‌ കൈവെട്ടല്‍. വ്യഭിചാരത്തിന്‌ എറിഞ്ഞ്‌ കൊല്ലലുമാണ്‌. യഥാര്‍ത്ഥത്തില്‍ ഈ ശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരായിരിക്കും. മാന്യമായി ജീവിക്കാന്‍ തൊഴിലും വരുമാനമുള്ളവരാരും കളവ്‌ ഒരു ഉപജീവനമാര്‍ഗമാക്കുകയില്ല. നാലുവരെ പെണ്ണുകെട്ടിയവരാരും വ്യഭിചാരം ചെയ്യാന്‍ പോയിട്ട്‌ അന്യസ്ത്രീകളെ നോക്കാന്‍പോലും സ്റ്റാമിന ഉണ്ടാവുകയില്ല. പെണ്ണുകെട്ടി ചെലവിന്‌ കൊടുക്കാന്‍ കഴിവില്ലാത്തവരോട്‌ വ്രതം അനുഷ്ഠിക്കാനാണ്‌ മതം ഉപദേശിക്കുന്നത്‌. കളവിനുള്ള ശിക്ഷയായ കൈവെട്ട്‌ മതനിന്ദയ്ക്ക്‌ ആക്കിയത്‌ പോപ്പുലര്‍ഫ്രണ്ടുകാരാണ്‌. ഇസ്ലാമിക ഭരണത്തിലാണെങ്കില്‍ തലപോയതുതന്നെയാണ്‌. എന്നാല്‍ തലവെട്ടാനുള്ള കുറ്റം ചെയ്താല്‍ തലവെട്ടുകതന്നെ അവര്‍ ചെയ്യും. 1995 മുതല്‍ ഇവര്‍ നടപ്പിലാക്കിയ വധശിക്ഷയില്‍ 21 പേരാണ്‌ ഇരകളായിത്തീര്‍ന്നത്‌. ഇരുട്ടിന്റെ മറവില്‍ ചതിയിലൂടെ കൊന്ന്‌ തെളിവില്ലാതെപോയ തലവെട്ടുകളും കൈകാല്‍ വെട്ടലുകളും ഇതിന്‌ പുറമെയാണ്‌. മിശ്രവിവാഹം നടത്തുകയോ, ഈ മതവിധിക്കെതിരെ സാക്ഷി പറയുകയോ, പ്രതികരിക്കുകയോ ചെയ്തവരാണതില്‍ ഭൂരിപക്ഷം വരുന്ന ഇരകളും. അവരില്‍ ബിജെപിക്കാരും സഖാക്കളും മുസ്ലീമുകള്‍ പോലുമുണ്ട്‌. അതില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മരണപ്പെട്ടവര്‍ താഴെകൊടുക്കുന്നു. 1995 ല്‍ വാടാനപ്പള്ളിയിലെ രാജീവ്‌, 96 ല്‍ മതിലകത്ത്‌ സന്തോഷ്‌, 98 ല്‍ പഴയന്നൂരിലെ മുഹമ്മദ്‌, 2001 ല്‍ ബിനാനിപുരത്തെ കലാധരന്‍, 2002 ല്‍ പുനലൂരിലെ അഷ്‌റഫ്‌, 2004 ല്‍ വടക്കേകാട്ടില്‍ മണികണ്ഠന്‍, വാടാനപ്പള്ളിയിലെ ഉദയന്‍, 2005 ല്‍ പുന്നാട്ടെ അശ്വനികുമാര്‍, 2006 ല്‍ കിളിമാനൂരിലെ സുനില്‍ കുമാര്‍, കണ്ണൂരിലെ വിനോദ്‌, 2007 ലെ തിരൂരിലെ രവീന്ദ്രന്‍, കോട്ടക്കലിലെ ലക്ഷ്മണന്‍, ആലപ്പുഴയിലെ വിനോദ്‌, 2008 ല്‍ കാസര്‍കോട്ടെ സന്ദീപ്‌, അഡ്വ. സുഹാസിനി, മാഹിയിലെ സലീം, മട്ടന്നൂരിലെ സജീവന്‍, പാവറട്ടിയിലെ ബൈജു, മുഴുക്കുന്നിലെ ദിലീപ്‌, 2009 ല്‍ പിറക്കലെ വിനീഷ്‌, കുണ്ടംകുളത്തെ ബിജേഷ്‌ എന്നിവരാണ്‌. ഇതിന്‌ പുറമെയാണ്‌ രണ്ടാം മാറാട്‌ കലാപത്തില്‍ എട്ട്‌ ബിജെപിക്കാരെ കൊല ചെയ്തത്‌. ഇത്തരം കേസുകളില്‍പ്പെട്ട പോപ്പുലര്‍ഫ്രണ്ടുകാരെ രക്ഷിക്കാന്‍ വരുന്നത്‌ വന്‍കിടക്കാരായ സീനിയര്‍ വക്കീലന്മാരാണ്‌. ഇവയൊന്നും ചെയ്തത്‌ പോപ്പുലര്‍ഫ്രണ്ടുകാരല്ലെന്നാണ്‌ സംസ്ഥാന പ്രസിഡന്റ്‌ എളമരം നാസറുദ്ദീന്‍ അവകാശപ്പെടുന്നത്‌.ഒരു പുരോഗമനമുഖം പോപ്പുലര്‍ഫ്രണ്ട്‌ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവരുടെ സംസ്ഥാന കമ്മറ്റി കോഴിക്കോടുനിന്ന്‌ പ്രസിദ്ധീകരിച്ച്‌ കേരളത്തിലുടനീളം വിതരണം ചെയ്ത നോട്ടീസില്‍ അവതരിപ്പിക്കുന്നത്‌ മറ്റൊരു മുഖമാണ്‌. "കയ്യും തലയും വെട്ടുന്ന ഫാസിസ്റ്റുകളും ഗര്‍ഭസ്ഥ ശിശുക്കളെപ്പോലും കുന്തമുനയില്‍ കോര്‍ത്തെടുക്കുന്ന ഫാസിസ്റ്റുകളുള്ള നമ്മുടെ നാട്ടില്‍ ഒരു കൈവെട്ടല്‍ സംഭവം എന്തുകൊണ്ടാണ്‌ വന്‍ സംഭവമായി എന്നത്‌ ചിന്തിക്കേണ്ട വിഷയമാണ്‌. നുണകള്‍കൊണ്ട്‌ മുസ്ലീം ശാക്തീകരണത്തെ തകര്‍ക്കാനാവില്ലെന്നും നബിയെ നിന്ദിച്ച പ്രൊഫസറെ പോലീസ്‌ ശരിക്കും നടപടികളെടുക്കാതെ വെറുതെവിടാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണുണ്ടായത്‌. പ്രൊഫസറെ ആക്രമിച്ച കേസിലെ പ്രതികളുടെ പേരില്‍ കേസെടുക്കുന്നതിന്‌ പകരം സംസ്ഥാന വ്യാപകമായി പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകരെ വേട്ടയാടുകയാണ്‌. അതുകൊണ്ടൊന്നും ഞങ്ങള്‍ തകരില്ല". ഇത്തരം ലേഖനങ്ങളും കത്തുകളുമായാണ്‌ നിരന്തരം പ്രസിദ്ധീകരിക്കപ്പെടുന്നത്‌. ഒരു കത്തിന്റെ സാമ്പിള്‍ ഇതാണ്‌ "ആശയത്തെ ആശയംകൊണ്ട്‌ നേരിടുന്നതെങ്ങനെയാണ്‌? നബിയെ തെറി വിളിച്ചവരോട്‌ തിരിച്ചും തെറിപറയുകയോ? ശിരോവസ്ത്രത്തിന്റെ പേരില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികളിവിടെ വേട്ടയാടുന്നു. ഒരു സമൂഹത്തെ മുഴുവന്‍ അപമാനിച്ചുവേണ്ട ഇവിടെ ജനാധിപത്യവും മതേതരത്വവും നടപ്പിലാക്കാന്‍. തൊടുപുഴയിലുണ്ടായ ഒരു കൈവെട്ട്‌ സംഭവം കേരളത്തില്‍ ആദ്യമായി സംഭവിച്ചതുപോലെയാണ്‌ പോലീസും മാധ്യമങ്ങളും കൈകാര്യം ചെയ്യുന്നത്‌. മുസ്ലീം മുന്നേറ്റങങള്‍ തടയുക എന്ന കൃത്യമായ അജണ്ടയാണവര്‍ക്കുള്ളത്‌. കേരളത്തില്‍ മുമ്പ്‌ മുസ്ലീമുകള്‍ പ്രതികരിക്കാനില്ലായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. ഒരു പ്രാദേശിക സംഭവത്തെ മറപിടിച്ച്‌ പോപ്പുലര്‍ഫ്രണ്ടിനെ തകര്‍ക്കാനാണിവര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ ശക്തമായി നേരിടേണ്ടിയിരിക്കുന്നു. പോപ്പുലര്‍ഫ്രണ്ട്‌ ഓഫീസുകളില്‍നിന്ന്‌ ലഘുലേഖകളും സിഡികളും പിടികൂടിയത്‌ വലിയ നിഗൂഢതകളാണെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. സംഘടനയുടെ ലഘുലേഖകളും സിഡികളും സ്വന്തം ഓഫീസുകളിലല്ലാതെ വേറെ എവിടെയാണ്‌ സൂക്ഷിക്കുക". മുസ്ലീം മുന്നേറ്റം തടയുന്നതിനെതിരെ ധീരമായി നേരിടും. അവിടെ ജനാധിപത്യമൂല്യങ്ങളൊന്നും നോക്കില്ല, എന്നതിനോട്‌ വിയോജിപ്പുണ്ട്‌. ലഘുലേഖകളും സിഡികളും ഓഫീസുകളിലല്ലാതെ വേറെ എവിടെയാണ്‌ വയ്ക്കുക എന്ന ചോദ്യം ന്യായം. പക്ഷേ അത്‌ രാജ്യദ്രോഹ കുറ്റകരമായ താലിബാന്‍ ആശയവും അല്‍ഖ്വയ്ദയുടെ യുദ്ധതന്ത്രങ്ങളുടെ സിഡികളുമായാലാണ്‌ അംഗീകരിക്കാനാവാത്തത്‌. മാത്രമല്ല ഇവരുടെ കാശ്മീര്‍ തീവ്രവാദഗ്രൂപ്പുകളുമായുള്ള ബന്ധവും വിദേശ പണമിടപാടുകളുമൊക്കെ പുറത്തായ സ്ഥിതിക്ക്‌ എത്ര മനുഷ്യാവകാശ മുഖംമൂടിയണിഞ്ഞിട്ടും കാര്യമില്ല. എന്നിട്ടും ഇവര്‍ പ്രചരിപ്പിക്കുന്നതാകട്ടെ രാഷ്ട്രീയ പാര്‍ട്ടികളാണിവിടെ കുഴപ്പത്തിനെല്ലാം കാരണമെന്നാണ്‌. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ നടക്കുന്ന വെട്ടും കുത്തും കൊലകളുമൊക്കെ വ്യക്തിപരമായ വിദ്വേഷത്തില്‍നിന്ന്‌ ഉടലെടുത്ത സംഭവങ്ങളാണ്‌. ലോകം മുഴുവനും മതഭരണം സ്ഥാപിക്കാനുള്ള മതവിധികള്‍ നടപ്പിലാക്കാനുള്ള പോരാട്ടങ്ങളുമായി അതിനെ കൂട്ടിക്കുഴയ്ക്കാന്‍ പറ്റില്ല. മാവോയിസ്റ്റുകളും ഇവരും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഇരുകൂട്ടരും നിരവധി സ്ഫോടനങ്ങള്‍ നടത്തി നിരവധിപേരെ കോന്നിട്ടുണ്ട്‌. സായുധ സമരത്തിലൂടെ ഭരണം പിടിച്ചെടുക്കുകയാണവരുടെ അന്തിമലക്ഷ്യം. ഒന്ന്‌ മതഭരണത്തിനാണെങ്കില്‍ മറ്റേത്‌ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിനാണെന്നേയുള്ളൂ. ജനാധിപത്യമോ, മതേതരത്വമോ, ആവിഷ്ക്കാരസ്വാതന്ത്ര്യമോ ഇരുകൂട്ടരും അനുവദിക്കുന്നില്ല. പോപ്പുലര്‍ഫ്രണ്ടിന്റെ ഇത്തരം രഹസ്യ അജണ്ടകളൊന്നും അറിയാതെയോ, അറിഞ്ഞൊ അതിനെ പിന്തുണയ്ക്കുന്ന അമുസ്ലീം ബുദ്ധിജീവികളും എഴുത്തുകാരും ധാരാളമുണ്ടിവിടെ.പിഡിപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും ഭീമമായ ശമ്പളംപറ്റി ഇത്തരക്കാര്‍ മനുഷ്യാവകാശത്തിന്റെ കൊടിയാണിവര്‍ പിടിക്കുന്നത്‌. അതിനൊരു മതേതര മുഖം സൃഷ്ടിച്ചെടുക്കുവാനും ഇത്തരക്കാര്‍ക്ക്‌ കഴിയുന്നു. പോപ്പുലര്‍ഫ്രണ്ടിന്റെ ആദ്യകാല മനുഷ്യാവകാശ സംഘടനയുടെ നേതാവായിരുന്നു മുകുന്ദന്‍ സി.മേനോന്‍. മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നത്‌ തടയാന്‍ സ്ത്രീ പീഡനമായിരുന്നു ഇവര്‍ കെട്ടിച്ചമച്ചത്‌. അതിനുവേണ്ടി അവര്‍ ചെലവിട്ടതോ ലക്ഷങ്ങളും. ഇന്നതിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്‌ കൊല്ലത്തെ ഡോ. എം.എസ്‌.ജയപ്രകാശാണ്‌. ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം കുറിപ്പ്‌ എഴുത്തുകാരനാണദ്ദേഹം. ഇതിനൊക്കെ ഒരു മതേതരമുഖം സൃഷ്ടിക്കാന്‍ ഇത്തരം കുറിപ്പുകള്‍ക്ക്‌ കഴിയുമെന്ന മിഥ്യാബോധമാണവരെ നയിക്കുന്നത്‌. അത്തരത്തിലൊരു എഴുത്തുകാരനാണ്‌ സി.പി. രാജശേഖരന്‍."മതനിന്ദയ്ക്ക്‌ പ്രേരകമായ ചോദ്യപേപ്പര്‍ നിര്‍മിച്ച അധ്യാപകന്റെ കൈ വെട്ടിമാറ്റിയതിന്‌ പിന്നിലുള്ള നാടകം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. അതിന്‌ മുമ്പായി നമ്മള്‍ സാമാന്യബുദ്ധികൊണ്ട്‌ ചിലത്‌ ചിന്തിക്കുന്നത്‌ നല്ലതാണ്‌. പോപ്പുലര്‍ഫ്രണ്ടിനേയും എസ്ഡിപിഐയേയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പാര്‍ട്ടി ഭരണാധികാരികളും വേട്ടയാടുന്നത്‌ എന്തിനാണെന്ന്‌ ചിന്തിക്കണം. അക്രമം കാണിക്കാനും തേജോവധം ചെയ്യാനും വേണ്ടിവന്നാല്‍ കൈകാര്യം ചെയ്ത്‌ കഥ അവസാനിപ്പിക്കാനുമുള്ള ലൈസന്‍സ്‌ തങ്ങള്‍ക്ക്‌ മാത്രമാണുള്ളതെന്ന പാര്‍ട്ടിയുടെ അഹന്തയ്ക്ക്‌ ഉടവ്‌ തട്ടുംവിധം ചെറുപ്പക്കാര്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതുവരെ കൂടെ കൊണ്ടുനടക്കുകയും കാര്യലാഭം ഉണ്ടാക്കുകയും ചെയ്തശേഷം ജമാഅത്തെ ഇസ്ലാമിയേയും പാര്‍ട്ടി തള്ളിപ്പറയുന്നതിന്‌ കാരണവും മറ്റൊന്നല്ല", എന്നാണ്‌ രാജശേഖരന്‍ കണ്ടെത്തുന്നത്‌. പാര്‍ട്ടിയുടെ നയത്തെ ന്യായീകരിക്കാന്‍ പറ്റില്ലെങ്കിലും അത്‌ ചൂണ്ടിക്കാട്ടി പോപ്പുലര്‍ഫ്രണ്ടിന്റെ തീവ്രവാദനയത്തെ ന്യായീകരിക്കുന്നത്‌ ശരിയല്ല. ഇവിടെ കുറിപ്പുകാരന്‍ ഉദ്ദേശിക്കുന്നത്‌ കൈവെട്ട്‌ പ്രതികള്‍ പോപ്പുലര്‍ഫ്രണ്ടുകാരല്ലെന്നും അറസ്റ്റുകളൊക്കെ പൊറാട്ടു നാടകങ്ങളാണെന്നുമാണ്‌. ഇത്തരം ആശയങ്ങള്‍ തന്നെയാണ്‌ മതമൗലികവാദികളെല്ലാം പ്രചരിപ്പിച്ചു വിടുന്നത്‌. അതിന്‌ ഹിന്ദുഫാസിസമെന്നും ഇസ്രായേലി ഭീകരതയെന്നും അമേരിക്കന്‍ സാമ്രാജ്യത്വമെന്നുമൊക്കെയുള്ള ഉമ്മാക്കി കാണിച്ച്‌ അനുയായികളെ ഷണ്ഡീകരിച്ച്‌ നിര്‍ത്തുകയാണിവര്‍ ചെയ്തുവരുന്നത്‌. ഇത്തരം പ്രചരണത്തില്‍ സഖാക്കളും ഒട്ടും മോശക്കാരല്ല. അവരുടെ ലക്ഷ്യം ന്യൂനപക്ഷവോട്ടാണ്‌. ഇത്തരം പ്രചരണത്തില്‍ വിശ്വസിച്ചാണ്‌ അഭിനവമതേതരവാദികളായ ചില അമുസ്ലീം ബുദ്ധിജീവികള്‍പോലും മുസ്ലീം സ്വത്വവാദത്തേയും മുസ്ലീം ശാക്തീകരണത്തെയുമൊക്കെ പിന്തുണക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രധാന ഘടകം പണമാണ്‌. ഇതുകൊണ്ടൊന്നും പോപ്പുലര്‍ഫ്രണ്ടിന്റെ മതകോടതിയായ ദാറുല്‍ ഹുദയുടെ മതവിധികളെ ന്യായീകരിക്കാനാവില്ല.

(ജന്മഭുമിയോടു കടപ്പാട് ഓഗസ്റ്റ്‌ ഒന്ന് )