Saturday, July 31, 2010

പോപ്പുലര്‍ഫ്രണ്ടിന്റെ ഇരട്ടമുഖം ...... സെയ്ത്‌ മുഹമ്മദ്‌

പോപ്പുലര്‍ഫ്രണ്ടിന്റെ ഇരട്ടമുഖം

സെയ്ത്‌ മുഹമ്മദ്‌

മക്കാ ജീവിതകാലത്ത്‌ നബി നമസ്ക്കരിച്ചപ്പോള്‍ ഒട്ടകത്തിന്റെ കുടല്‍മാല കഴുത്തിലണിയിച്ച്‌ നബിയെ അവഹേളിച്ചതിന്‌ നബി അന്ന്‌ മാപ്പ്‌ കൊടുത്ത സംഭവത്തെ പുകഴ്ത്തിക്കൊണ്ട്‌ മതസഹിഷ്ണുതയാണ്‍ഇസ്ലാമിന്റെ ലക്ഷ്യമെന്ന്‌ ചില മുസ്ലീംലീഗ്‌ നേതാക്കള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ തെളിവുകള്‍ ഹാജരാക്കി അവതരിപ്പിച്ചതിനെ പുച്ഛിച്ചു തള്ളിക്കൊണ്ട്‌ പോപ്പുലര്‍ഫ്രണ്ടിന്റെ ജിഹ്വ ഒരു കുറിപ്പ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതില്‍ അവകാശപ്പെടുന്നത്‌ അന്ന്‌ നബിക്കുവരെ നേരിടാനുള്ള അംഗബലമില്ലായിരുന്നുവെന്നും പിന്നീട്‌ കരുത്ത്‌ നേടി ബദല്‍ യുദ്ധത്തില്‍ ജയിച്ചപ്പോള്‍ കുടല്‍മാല അണിയിച്ച ഉത്ത്ബത്തിനെ വധശിക്ഷയ്ക്ക്‌ വിധേയമാക്കിയെന്നും അതുപോലെ മുസ്ലീമുകളിന്ന്‌ ശത്രുക്കളെ തിരിച്ചടിക്കാന്‍ ശക്തി നേടിയിട്ടുണ്ടെന്നും മതനിന്ദ നടത്തിയ പ്രൊഫസറെ ശക്തമായി തിരിച്ചടിച്ചത്‌ നൂറുശതമാനവും ശരിയാണെന്നും അവകാശപ്പെടുന്നു. കുറിപ്പുകാരന്‍ പറഞ്ഞത്‌ ശരിയാണ്‌. ബനു ഖുറൈള, ബനു നളീര്‍ യുദ്ധങ്ങളില്‍ കീഴടങ്ങിയ ശത്രുക്കളെ മുഴുവന്‍ വധിക്കാനും നളീര്‍ ഗോത്രത്തെ മുഴുവന്‍ നാടുകടത്താനുമാണ്‌ വിധിച്ചത്‌. ഇങ്ങോട്ട്‌ യുദ്ധത്തിന്‌ വരുന്നവരോട്‌ മാത്രമേ മുസ്ലീമുകള്‍ യുദ്ധം ചെയ്യാന്‍ പാടുള്ളൂവെന്നല്ല ഖുറാന്‍ ഉപദേശിക്കുന്നത്‌. അതിന്‌ പകരം മതം മുഴുവനും അല്ലാഹുവിന്‌ മാത്രമായിത്തീരുന്നുതുവരെ യുദ്ധം ചെയ്യണമെന്നാണ്‌ ഖുറാന്‍ (2/193) ഉപദേശിക്കുന്നത്‌. മാത്രമല്ല ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തുവച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്താപിക്കുകയും നമസ്ക്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുവാന്‍ തയ്യാറാകുന്ന പക്ഷം അവരെ വെറുതെ വിടുക (9/5) എന്നാണ്‌ ഖുറാന്‍ ഉപദേശിക്കുന്നത്‌. ഇത്തരത്തിലുള്ള അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന ഖുറാന്‍ ആശയങ്ങളാണ്‌ മതവിശ്വാസികളെ മതതീവ്രവാദികളാക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഈ ആശയങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയാല്‍ പുണ്യം കിട്ടുമെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നവര്‍ 1993 ല്‍ രൂപംകൊടുത്ത സംഘടനയാണ്‌ പോപ്പുലര്‍ഫ്രണ്ട്‌ അഥവാ എന്‍ഡിഎഫ്‌. ഇസ്ലാമില്‍ കളവിനുള്ള ശിക്ഷയാണ്‌ കൈവെട്ടല്‍. വ്യഭിചാരത്തിന്‌ എറിഞ്ഞ്‌ കൊല്ലലുമാണ്‌. യഥാര്‍ത്ഥത്തില്‍ ഈ ശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരായിരിക്കും. മാന്യമായി ജീവിക്കാന്‍ തൊഴിലും വരുമാനമുള്ളവരാരും കളവ്‌ ഒരു ഉപജീവനമാര്‍ഗമാക്കുകയില്ല. നാലുവരെ പെണ്ണുകെട്ടിയവരാരും വ്യഭിചാരം ചെയ്യാന്‍ പോയിട്ട്‌ അന്യസ്ത്രീകളെ നോക്കാന്‍പോലും സ്റ്റാമിന ഉണ്ടാവുകയില്ല. പെണ്ണുകെട്ടി ചെലവിന്‌ കൊടുക്കാന്‍ കഴിവില്ലാത്തവരോട്‌ വ്രതം അനുഷ്ഠിക്കാനാണ്‌ മതം ഉപദേശിക്കുന്നത്‌. കളവിനുള്ള ശിക്ഷയായ കൈവെട്ട്‌ മതനിന്ദയ്ക്ക്‌ ആക്കിയത്‌ പോപ്പുലര്‍ഫ്രണ്ടുകാരാണ്‌. ഇസ്ലാമിക ഭരണത്തിലാണെങ്കില്‍ തലപോയതുതന്നെയാണ്‌. എന്നാല്‍ തലവെട്ടാനുള്ള കുറ്റം ചെയ്താല്‍ തലവെട്ടുകതന്നെ അവര്‍ ചെയ്യും. 1995 മുതല്‍ ഇവര്‍ നടപ്പിലാക്കിയ വധശിക്ഷയില്‍ 21 പേരാണ്‌ ഇരകളായിത്തീര്‍ന്നത്‌. ഇരുട്ടിന്റെ മറവില്‍ ചതിയിലൂടെ കൊന്ന്‌ തെളിവില്ലാതെപോയ തലവെട്ടുകളും കൈകാല്‍ വെട്ടലുകളും ഇതിന്‌ പുറമെയാണ്‌. മിശ്രവിവാഹം നടത്തുകയോ, ഈ മതവിധിക്കെതിരെ സാക്ഷി പറയുകയോ, പ്രതികരിക്കുകയോ ചെയ്തവരാണതില്‍ ഭൂരിപക്ഷം വരുന്ന ഇരകളും. അവരില്‍ ബിജെപിക്കാരും സഖാക്കളും മുസ്ലീമുകള്‍ പോലുമുണ്ട്‌. അതില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മരണപ്പെട്ടവര്‍ താഴെകൊടുക്കുന്നു. 1995 ല്‍ വാടാനപ്പള്ളിയിലെ രാജീവ്‌, 96 ല്‍ മതിലകത്ത്‌ സന്തോഷ്‌, 98 ല്‍ പഴയന്നൂരിലെ മുഹമ്മദ്‌, 2001 ല്‍ ബിനാനിപുരത്തെ കലാധരന്‍, 2002 ല്‍ പുനലൂരിലെ അഷ്‌റഫ്‌, 2004 ല്‍ വടക്കേകാട്ടില്‍ മണികണ്ഠന്‍, വാടാനപ്പള്ളിയിലെ ഉദയന്‍, 2005 ല്‍ പുന്നാട്ടെ അശ്വനികുമാര്‍, 2006 ല്‍ കിളിമാനൂരിലെ സുനില്‍ കുമാര്‍, കണ്ണൂരിലെ വിനോദ്‌, 2007 ലെ തിരൂരിലെ രവീന്ദ്രന്‍, കോട്ടക്കലിലെ ലക്ഷ്മണന്‍, ആലപ്പുഴയിലെ വിനോദ്‌, 2008 ല്‍ കാസര്‍കോട്ടെ സന്ദീപ്‌, അഡ്വ. സുഹാസിനി, മാഹിയിലെ സലീം, മട്ടന്നൂരിലെ സജീവന്‍, പാവറട്ടിയിലെ ബൈജു, മുഴുക്കുന്നിലെ ദിലീപ്‌, 2009 ല്‍ പിറക്കലെ വിനീഷ്‌, കുണ്ടംകുളത്തെ ബിജേഷ്‌ എന്നിവരാണ്‌. ഇതിന്‌ പുറമെയാണ്‌ രണ്ടാം മാറാട്‌ കലാപത്തില്‍ എട്ട്‌ ബിജെപിക്കാരെ കൊല ചെയ്തത്‌. ഇത്തരം കേസുകളില്‍പ്പെട്ട പോപ്പുലര്‍ഫ്രണ്ടുകാരെ രക്ഷിക്കാന്‍ വരുന്നത്‌ വന്‍കിടക്കാരായ സീനിയര്‍ വക്കീലന്മാരാണ്‌. ഇവയൊന്നും ചെയ്തത്‌ പോപ്പുലര്‍ഫ്രണ്ടുകാരല്ലെന്നാണ്‌ സംസ്ഥാന പ്രസിഡന്റ്‌ എളമരം നാസറുദ്ദീന്‍ അവകാശപ്പെടുന്നത്‌.ഒരു പുരോഗമനമുഖം പോപ്പുലര്‍ഫ്രണ്ട്‌ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവരുടെ സംസ്ഥാന കമ്മറ്റി കോഴിക്കോടുനിന്ന്‌ പ്രസിദ്ധീകരിച്ച്‌ കേരളത്തിലുടനീളം വിതരണം ചെയ്ത നോട്ടീസില്‍ അവതരിപ്പിക്കുന്നത്‌ മറ്റൊരു മുഖമാണ്‌. "കയ്യും തലയും വെട്ടുന്ന ഫാസിസ്റ്റുകളും ഗര്‍ഭസ്ഥ ശിശുക്കളെപ്പോലും കുന്തമുനയില്‍ കോര്‍ത്തെടുക്കുന്ന ഫാസിസ്റ്റുകളുള്ള നമ്മുടെ നാട്ടില്‍ ഒരു കൈവെട്ടല്‍ സംഭവം എന്തുകൊണ്ടാണ്‌ വന്‍ സംഭവമായി എന്നത്‌ ചിന്തിക്കേണ്ട വിഷയമാണ്‌. നുണകള്‍കൊണ്ട്‌ മുസ്ലീം ശാക്തീകരണത്തെ തകര്‍ക്കാനാവില്ലെന്നും നബിയെ നിന്ദിച്ച പ്രൊഫസറെ പോലീസ്‌ ശരിക്കും നടപടികളെടുക്കാതെ വെറുതെവിടാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണുണ്ടായത്‌. പ്രൊഫസറെ ആക്രമിച്ച കേസിലെ പ്രതികളുടെ പേരില്‍ കേസെടുക്കുന്നതിന്‌ പകരം സംസ്ഥാന വ്യാപകമായി പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകരെ വേട്ടയാടുകയാണ്‌. അതുകൊണ്ടൊന്നും ഞങ്ങള്‍ തകരില്ല". ഇത്തരം ലേഖനങ്ങളും കത്തുകളുമായാണ്‌ നിരന്തരം പ്രസിദ്ധീകരിക്കപ്പെടുന്നത്‌. ഒരു കത്തിന്റെ സാമ്പിള്‍ ഇതാണ്‌ "ആശയത്തെ ആശയംകൊണ്ട്‌ നേരിടുന്നതെങ്ങനെയാണ്‌? നബിയെ തെറി വിളിച്ചവരോട്‌ തിരിച്ചും തെറിപറയുകയോ? ശിരോവസ്ത്രത്തിന്റെ പേരില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികളിവിടെ വേട്ടയാടുന്നു. ഒരു സമൂഹത്തെ മുഴുവന്‍ അപമാനിച്ചുവേണ്ട ഇവിടെ ജനാധിപത്യവും മതേതരത്വവും നടപ്പിലാക്കാന്‍. തൊടുപുഴയിലുണ്ടായ ഒരു കൈവെട്ട്‌ സംഭവം കേരളത്തില്‍ ആദ്യമായി സംഭവിച്ചതുപോലെയാണ്‌ പോലീസും മാധ്യമങ്ങളും കൈകാര്യം ചെയ്യുന്നത്‌. മുസ്ലീം മുന്നേറ്റങങള്‍ തടയുക എന്ന കൃത്യമായ അജണ്ടയാണവര്‍ക്കുള്ളത്‌. കേരളത്തില്‍ മുമ്പ്‌ മുസ്ലീമുകള്‍ പ്രതികരിക്കാനില്ലായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. ഒരു പ്രാദേശിക സംഭവത്തെ മറപിടിച്ച്‌ പോപ്പുലര്‍ഫ്രണ്ടിനെ തകര്‍ക്കാനാണിവര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ ശക്തമായി നേരിടേണ്ടിയിരിക്കുന്നു. പോപ്പുലര്‍ഫ്രണ്ട്‌ ഓഫീസുകളില്‍നിന്ന്‌ ലഘുലേഖകളും സിഡികളും പിടികൂടിയത്‌ വലിയ നിഗൂഢതകളാണെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. സംഘടനയുടെ ലഘുലേഖകളും സിഡികളും സ്വന്തം ഓഫീസുകളിലല്ലാതെ വേറെ എവിടെയാണ്‌ സൂക്ഷിക്കുക".
മുസ്ലീം മുന്നേറ്റം തടയുന്നതിനെതിരെ ധീരമായി നേരിടും. അവിടെ ജനാധിപത്യമൂല്യങ്ങളൊന്നും നോക്കില്ല, എന്നതിനോട്‌ വിയോജിപ്പുണ്ട്‌. ലഘുലേഖകളും സിഡികളും ഓഫീസുകളിലല്ലാതെ വേറെ എവിടെയാണ്‌ വയ്ക്കുക എന്ന ചോദ്യം ന്യായം. പക്ഷേ അത്‌ രാജ്യദ്രോഹ കുറ്റകരമായ താലിബാന്‍ ആശയവും അല്‍ഖ്വയ്ദയുടെ യുദ്ധതന്ത്രങ്ങളുടെ സിഡികളുമായാലാണ്‌ അംഗീകരിക്കാനാവാത്തത്‌. മാത്രമല്ല ഇവരുടെ കാശ്മീര്‍ തീവ്രവാദഗ്രൂപ്പുകളുമായുള്ള ബന്ധവും വിദേശ പണമിടപാടുകളുമൊക്കെ പുറത്തായ സ്ഥിതിക്ക്‌ എത്ര മനുഷ്യാവകാശ മുഖംമൂടിയണിഞ്ഞിട്ടും കാര്യമില്ല. എന്നിട്ടും ഇവര്‍ പ്രചരിപ്പിക്കുന്നതാകട്ടെ രാഷ്ട്രീയ പാര്‍ട്ടികളാണിവിടെ കുഴപ്പത്തിനെല്ലാം കാരണമെന്നാണ്‌. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ നടക്കുന്ന വെട്ടും കുത്തും കൊലകളുമൊക്കെ വ്യക്തിപരമായ വിദ്വേഷത്തില്‍നിന്ന്‌ ഉടലെടുത്ത സംഭവങ്ങളാണ്‌. ലോകം മുഴുവനും മതഭരണം സ്ഥാപിക്കാനുള്ള മതവിധികള്‍ നടപ്പിലാക്കാനുള്ള പോരാട്ടങ്ങളുമായി അതിനെ കൂട്ടിക്കുഴയ്ക്കാന്‍ പറ്റില്ല. മാവോയിസ്റ്റുകളും ഇവരും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഇരുകൂട്ടരും നിരവധി സ്ഫോടനങ്ങള്‍ നടത്തി നിരവധിപേരെ കോന്നിട്ടുണ്ട്‌. സായുധ സമരത്തിലൂടെ ഭരണം പിടിച്ചെടുക്കുകയാണവരുടെ അന്തിമലക്ഷ്യം. ഒന്ന്‌ മതഭരണത്തിനാണെങ്കില്‍ മറ്റേത്‌ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിനാണെന്നേയുള്ളൂ. ജനാധിപത്യമോ, മതേതരത്വമോ, ആവിഷ്ക്കാരസ്വാതന്ത്ര്യമോ ഇരുകൂട്ടരും അനുവദിക്കുന്നില്ല. പോപ്പുലര്‍ഫ്രണ്ടിന്റെ ഇത്തരം രഹസ്യ അജണ്ടകളൊന്നും അറിയാതെയോ, അറിഞ്ഞൊ അതിനെ പിന്തുണയ്ക്കുന്ന അമുസ്ലീം ബുദ്ധിജീവികളും എഴുത്തുകാരും ധാരാളമുണ്ടിവിടെ.പിഡിപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും ഭീമമായ ശമ്പളംപറ്റി ഇത്തരക്കാര്‍ മനുഷ്യാവകാശത്തിന്റെ കൊടിയാണിവര്‍ പിടിക്കുന്നത്‌. അതിനൊരു മതേതര മുഖം സൃഷ്ടിച്ചെടുക്കുവാനും ഇത്തരക്കാര്‍ക്ക്‌ കഴിയുന്നു. പോപ്പുലര്‍ഫ്രണ്ടിന്റെ ആദ്യകാല മനുഷ്യാവകാശ സംഘടനയുടെ നേതാവായിരുന്നു മുകുന്ദന്‍ സി.മേനോന്‍. മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നത്‌ തടയാന്‍ സ്ത്രീ പീഡനമായിരുന്നു ഇവര്‍ കെട്ടിച്ചമച്ചത്‌. അതിനുവേണ്ടി അവര്‍ ചെലവിട്ടതോ ലക്ഷങ്ങളും. ഇന്നതിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്‌ കൊല്ലത്തെ ഡോ. എം.എസ്‌.ജയപ്രകാശാണ്‌. ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം കുറിപ്പ്‌ എഴുത്തുകാരനാണദ്ദേഹം. ഇതിനൊക്കെ ഒരു മതേതരമുഖം സൃഷ്ടിക്കാന്‍ ഇത്....തരം കുറിപ്പുകള്‍ക്ക്‌ കഴിയുമെന്ന മിഥ്യാബോധമാണവരെ നയിക്കുന്നത്‌. അത്തരത്തിലൊരു എഴുത്തുകാരനാണ്‌ സി.പി. രാജശേഖരന്‍."മതനിന്ദയ്ക്ക്‌ പ്രേരകമായ ചോദ്യപേപ്പര്‍ നിര്‍മിച്ച അധ്യാപകന്റെ കൈ വെട്ടിമാറ്റിയതിന്‌ പിന്നിലുള്ള നാടകം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. അതിന്‌ മുമ്പായി നമ്മള്‍ സാമാന്യബുദ്ധികൊണ്ട്‌ ചിലത്‌ ചിന്തിക്കുന്നത്‌ നല്ലതാണ്‌. പോപ്പുലര്‍ഫ്രണ്ടിനേയും എസ്ഡിപിഐയേയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പാര്‍ട്ടി ഭരണാധികാരികളും വേട്ടയാടുന്നത്‌ എന്തിനാണെന്ന്‌ ചിന്തിക്കണം. അക്രമം കാണിക്കാനും തേജോവധം ചെയ്യാനും വേണ്ടിവന്നാല്‍ കൈകാര്യം ചെയ്ത്‌ കഥ അവസാനിപ്പിക്കാനുമുള്ള ലൈസന്‍സ്‌ തങ്ങള്‍ക്ക്‌ മാത്രമാണുള്ളതെന്ന പാര്‍ട്ടിയുടെ അഹന്തയ്ക്ക്‌ ഉടവ്‌ തട്ടുംവിധം ചെറുപ്പക്കാര്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതുവരെ കൂടെ കൊണ്ടുനടക്കുകയും കാര്യലാഭം ഉണ്ടാക്കുകയും ചെയ്തശേഷം ജമാഅത്തെ ഇസ്ലാമിയേയും പാര്‍ട്ടി തള്ളിപ്പറയുന്നതിന്‌ കാരണവും മറ്റൊന്നല്ല", എന്നാണ്‌ രാജശേഖരന്‍ കണ്ടെത്തുന്നത്‌. പാര്‍ട്ടിയുടെ നയത്തെ ന്യായീകരിക്കാന്‍ പറ്റില്ലെങ്കിലും അത്‌ ചൂണ്ടിക്കാട്ടി പോപ്പുലര്‍ഫ്രണ്ടിന്റെ തീവ്രവാദനയത്തെ ന്യായീകരിക്കുന്നത്‌ ശരിയല്ല. ഇവിടെ കുറിപ്പുകാരന്‍ ഉദ്ദേശിക്കുന്നത്‌ കൈവെട്ട്‌ പ്രതികള്‍ പോപ്പുലര്‍ഫ്രണ്ടുകാരല്ലെന്നും അറസ്റ്റുകളൊക്കെ പൊറാട്ടു നാടകങ്ങളാണെന്നുമാണ്‌. ഇത്തരം ആശയങ്ങള്‍ തന്നെയാണ്‌ മതമൗലികവാദികളെല്ലാം പ്രചരിപ്പിച്ചു വിടുന്നത്‌. അതിന്‌ ഹിന്ദുഫാസിസമെന്നും ഇസ്രായേലി ഭീകരതയെന്നും അമേരിക്കന്‍ സാമ്രാജ്യത്വമെന്നുമൊക്കെയുള്ള ഉമ്മാക്കി കാണിച്ച്‌ അനുയായികളെ ഷണ്ഡീകരിച്ച്‌ നിര്‍ത്തുകയാണിവര്‍ ചെയ്തുവരുന്നത്‌. ഇത്തരം പ്രചരണത്തില്‍ സഖാക്കളും ഒട്ടും മോശക്കാരല്ല. അവരുടെ ലക്ഷ്യം ന്യൂനപക്ഷവോട്ടാണ്‌. ഇത്തരം പ്രചരണത്തില്‍ വിശ്വസിച്ചാണ്‌ അഭിനവമതേതരവാദികളായ ചില അമുസ്ലീം ബുദ്ധിജീവികള്‍പോലും മുസ്ലീം സ്വത്വവാദത്തേയും മുസ്ലീം ശാക്തീകരണത്തെയുമൊക്കെ പിന്തുണക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രധാന ഘടകം പണമാണ്‌. ഇതുകൊണ്ടൊന്നും പോപ്പുലര്‍ഫ്രണ്ടിന്റെ മതകോടതിയായ ദാറുല്‍ ഹുദയുടെ മതവിധികളെ ന്യായീകരിക്കാനാവില്ല.

(ജന്മബുമി ദിനപത്രതോട് കടപ്പാട് )


No comments:

Post a Comment